congress

കോന്നി : പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ച് കോൺഗ്രസ് 86, 88 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. മണ്ഡലം പ്രസി‌ഡന്റ് പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബാബു കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് കാലായിൽ, റോബിൻ കാരാവള്ളിൽ, പ്രകാശ് പേരങ്ങാട്ട്, അജി മണ്ണിൽ, പ്രിന്റു, എം.കെ.കൃഷ്ണൻ കുട്ടി, പി.ടി.ഫിലിപ്പ് പേരങ്ങാട്ട്, എബ്രഹാം പുത്തൻചിറയിൽ, കെ.ജി ബിജു, കമലാസനൻ, ഷാജി ചരുവിൽ, ജോർജുകുട്ടി, മഞ്ചു തുടങ്ങിയവർ പ്രസംഗിച്ചു.