ചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി അരുൺ കുമാറിൻ്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനുള്ള ചെങ്ങന്നൂർ നിയോജകമണ്ഡലം സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം പുലിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എ.ഐ.ടി.യുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ ചന്ദ്രൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ബി.അബിൻഷാ മുഖ്യ പ്രഭാഷണം നടത്തി. പി.ജി രാജപ്പൻ, കെ.പി പ്രദീപ്., വി.കെ വാസുദേവൻ, എം.കെ മനോജ്, പി.എൻ ശെൽവരാജൻ, രജിത കുമാരി, പി.ആർ രമേശ് കുമാർ, ടി.ടി ഷൈലജ, എന്നിവർ സംസാരിച്ചു.