വള്ളിക്കോട് : യു.ഡി.എഫ് വള്ളിക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി പുഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, സജി കൊട്ടയ്ക്കാട്ട്, എസ്. വി. പ്രസന്നകുമാർ, എലിസബേത്ത് അബു, എസ്. സന്തോഷ് കുമാർ, ദീനമ്മ റോയി, അബ്ദുൾ മുത്തലീഫ്, ഐവാൻ വകയാർ, റോസമ്മ ബാബുജി, ബീനാ സോമൻ, അലൻ ജേക്കബ് തോമസ്, സുമി ശ്രീലാൽ, റോയ്സ് മല്ലശേരി, കെ.ആർ. പ്രമോദ്, ജി. സുഭാഷ്, ലിസി ജോൺസൺ, പത്മ ബാലൻ, വിമൽ വള്ളിക്കോട്, വൈ. മണിലാൽ, ജോർജ്ജ് വർഗീസ് കൊടുമണ്ണേത്ത്, എം.കെ. സത്യൻ, പിഎൻ. ശ്രീദത്ത്, വർഗീസ് കുത്തുകല്ലുംപാട്ട്, സാംകുട്ടി പുളിക്കത്തറയിൽ, ബാബു നാലാംവേലിൽ എന്നിവർ പ്രസംഗിച്ചു.