അങ്ങാടിക്കൽ തെക്ക് : കൊടുംവേനലിൽ വെള്ളമില്ലാതെ ജനം വലയുമ്പോഴും കാടുമൂടി കിടക്കുകയാണ് കെ.ഐ.പി കനാൽ. കൊന്നക്കാട് ജംഗ്ഷന് സമീപം വിളയിൽ പുരയിടത്തിലാണ് ഇൗ സ്ഥിതി. സ്വന്തം പണം മുടക്കി കനാൽ തെളിക്കേണ്ട അവസ്ഥയിലാണ് ആളുകൾ.കാർഷിക മേഖലയാണ് ഇവിടം. പക്ഷേ ജലസേചനത്തിന് മാർഗമില്ല. കൃഷിവകുപ്പും പഞ്ചായത്തും തങ്ങളെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും കനാലിലെ കാട് തെളിച്ച് വെള്ളം എത്തിക്കണമെന്നാണ് കർഷകരുടെ ആവശ്യം.