anil
എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി ഏനാദിമംഗലം കുന്നിടയിൽ വോട്ടർമാരെ കാണുന്നു

കോന്നി : മണ്ഡലം പര്യടന വേളയിൽ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിൽ തൊഴിലുറപ്പ് തൊഴിലാളികളുമായി ചർച്ച നടത്തി. ജില്ല സെക്രട്ടറി റോയ് മാത്യു ബി.ജെ.പി കോന്നി മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ, ജനറൽ സെക്രട്ടറി, അനിൽ അമ്പാടി, ഗ്രാമപഞ്ചായത്ത് അംഗം സതീഷ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കൂടലിൽ കലഞ്ഞൂർ ഓർത്തഡോക്സ് വലിയ പള്ളിയിലെ ട്രസ്റ്റി മാത്യു ജോർജിനെ സന്ദർശിച്ചു. വാഴൂർ പര്യടന വേളയിൽ പള്ളിക്കത്തോട് ആത്മ റിട്രീറ്റ് സെന്ററിൽ ഫാ.സൈജുവുമായി ചർച്ച നടത്തി. മല്ലപ്പള്ളി മണ്ഡല പര്യടനം വേളയിൽ ശിവപാർവതി ക്ഷേത്രം ട്രസ്റ്റ്‌ രക്ഷധികാരി സുരേഷ്‌കുമാർ ചെറുകരയെ അനിൽ ആന്റണി സന്ദർശിച്ചു. അമ്പാട്ട് കുടുബയോഗം സെക്രട്ടറി ജോൺസണുമായി കൂടിക്കാഴ്ച നടത്തി.