
തിരുവല്ല : പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികനീതി പോരാട്ടത്തിൽ സമ്മതിദാനാവകാശവും സമരായുധമായി മാറുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാതിനിധ്യ ജനാധിപത്യത്തിന് വേണ്ടിയുള്ള മുറവിളിക്ക് ഭരണഘടനയോളം പഴക്കമുണ്ട്. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന് അടിസ്ഥാനമായ ജാതി സെൻസസിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനും സമാനതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.അജയഘോഷ്, എൻ.ബിജു, അഡ്വ.എ.സനീഷ് കുമാർ, അഖിൽ കെ.ദാമോദരൻ, സി.കെ.ഉത്തമൻ, എ.പി.ലാൽകുമാർ, പി.എൻ.സുരൻ, പി.വി.ബാബു,ടി.ജി.ഗോപി, ഡോ.ആർ.വിജയകുമാർ, വി. ശ്രീധരൻ, എം.എസ്.സുനിൽകുമാർ, പി.ജെ.സുജാത, മാജിപ്രമോദ്, സാബുകൃഷ്ണൻ, എം.ടി.മോഹനൻ, സി.വി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.