
പത്തനംതിട്ട : ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം 31ന് ഓമല്ലൂർ ഐമാലി എൻ.എസ്.എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ഭാരവാഹികൾ അടക്കമുള്ള പ്രവർത്തകരാണ് പങ്കെടുക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, സെക്രട്ടറി കെ.പ്രഭാകരൻ, ദക്ഷിണ മേഖല സംഘടനാസെക്രട്ടറി പുത്തൂർ തുളസി, ബി.കൃഷ്ണകുമാർ, പി.എൻ.രഘുത്തമൻ, കെ.എസ്.സതീഷ് കുമാർ, കെ.ശശിധരൻ, സി.അശോക് കുമാർ, രമേശ് മണ്ണൂർ തുടങ്ങിയവർ പങ്കെടുക്കും.