ചെങ്ങന്നൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഡോ.വിമല നമ്പൂതിരി അധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.രാജേഷ്, ഡോ.സൈനുലബ്ദീൻ ഡോ.രഞ്ജിത്ത്, ഡോ.ഷാൻ ഷാഹുൽ, ഡോ.അനീഷ് കുമാരദാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ ഡോ.ദിപു ദിവാകരൻ (പ്രസിഡൻ്റ്), ഡോ.പ്രീതി (സെക്രട്ടറി), ഡോ.ശ്രീശങ്കർ (ട്രഷറർ), ഡോ.ഗീതു (വനിതാ കമ്മറ്റി ചെയർപേഴ്സൺ), ഡോ.വർണിക (വനിതാ കമ്മറ്റി കൺവീനർ) ക്ലിനിക്കിൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമം പരിഷ്കരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.