
കൈപ്പട്ടൂർ : വള്ളിക്കോട് സേവാഭാരതി, കോന്നി ശബരി സേവാസമിതി, പന്തളം മന്നം ആയൂർവേദ കോ ഓപ്പറേറ്റീവ് മെഡിക്കൽ കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ.ഡി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ആയൂർവേദ മെഡിക്കൽ കോളേജ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് സി.കെ.ജയന്തി മുഖ്യപ്രഭാഷണം നടത്തി. കണ്ണൻ പെരുമ്പുളിക്കൽ, സി.സുരേഷ്, രമേഷ് കുമാർ, ഉണ്ണി കൈപ്പട്ടൂർ, ഡോ.കെ.കെ. ശ്രീനിവാസൻ, ബാബുരാജ്, ആതിര മഹേഷ് എന്നിവർ പ്രസംഗിച്ചു.