
പന്തളം : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എംതോമസ് ഐസക്കിന്റെ വിജയത്തിനായി നടന്ന ഏഴാം നമ്പർ ബൂത്ത് കൺവെൻഷൻ സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എൻ.പ്രസന്ന കുമാർ ഉദ്ഘാടനം ചെയ്തു .സി.പി.ഐ നേതാവ് എം.വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു . അഡ്വ. വി.സതീഷ് കുമാർ , രാധാരാമചന്ദ്രൻ, കെ.എൻ.സരസ്വതി, കെ.രവി,കെ.എച്ച് .ഷിജു ,കെ.എസ് മധുസുദനൻ, കെ.ജി.ശശിധരൻ , പ്രൊഫ.എ.ആർ.സോമനാഥൻ എന്നിവർ സംസാരിച്ചു . ഭാരവാഹികളായി എം.വി.ഉണ്ണികൃഷ്ണൻ (പ്രസിഡന്റ് )പ്രൊഫ.എ.ആർ.സോമനാഥൻ, കെ.എസ്.മധുസുദനൻ, ജോൺ വർഗീസ് (വൈസ് പ്രസിഡന്റുമാർ) കെ.എച്ച് .ഷിജു ,കെ.ജി.ശശിധരൻ.എസ്, സുലേഖ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.