appu

ചെങ്ങന്നൂർ: ഓട്ടാഫിസ് ജംഗ്ഷന് സമീപം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെൺമണി പൊലിസും നടത്തിയ പരിശോധനയിൽ 9 ഗ്രാം എം.ഡി.എം.എയുമായി കൊല്ലുക്കടവ് വരിക്കോലിൽ തെക്കേതിൽ അപ്പു (19) പിടിയിലായി. മാസങ്ങളായി ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ നാട്ടിലെത്തി വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഡിവൈ.എസ്.പി പങ്കജാക്ഷൻ.ബി യുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ രാജേഷിന്റെ നേതൃത്വത്തിൽ വെൺമണി എസ്.ഐ ദിജേഷ്, പൊലീസുകാരായ വിവേക്, പത്മരാജൻ, സനൻ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികുടിയത്.