
തിരുവല്ല: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം തോമസ് ഐസക്ക് ഇന്ന് തിരുവല്ല അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രചരണ പരിപാടികളിൽ സംബന്ധിക്കും. രാവിലെ 8.30ന് കവിയൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ മുഖാമുഖം പരിപാടിയോടെ തുടങ്ങും. 11.30ന് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിലെത്തും. 12ന് വിവിധ സ്ഥലങ്ങളും കോളേജുകളും സന്ദർശിക്കും. വൈകിട്ട് 3ന് ആനിക്കാട് താന്നിമുണ്ടയ്ക്കൽ ഓഡിറ്റോറിയത്തിൽ മുഖാമുഖം പരിപാടിയിലും വൈകിട്ട് 4ന് തിരുവല്ല വൈ.എം.സി.എയിൽ സൗഹൃദ സംഗമത്തിലും വൈകിട്ട് 6ന് നിരണത്തും 7ന് കുറ്റൂർ ജംഗ്‌ഷനിലും മുഖാമുഖം പരിപാടിയിലും സംബന്ധിക്കും.