march

പത്തനംതിട്ട: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമ്മാണാനുമതിക്കു വേണ്ട പ്ലാൻ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരേ എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭയിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽപറഞ്ഞു.
രാവിലെ 10ന് അബാൻ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് പത്തനംതിട്ട നഗരസഭയുടെ മുന്നിൽ സമാപിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി. ജയകുമാർ ബിൽടെക് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കുര്യൻ ഫിലിപ്പ്,
ജില്ലാ പ്രസിഡന്റ് ജി. ജയകുമാർ , ജില്ലാ സെക്രട്ടറി വസന്ത ശ്രീകുമാർ, ജില്ലാ ട്രഷറർ കുഞ്ഞുമോൻ കെങ്കിരേത്ത്, ശ്രീവിദ്യ സുഭാഷ് എന്നിവർ പങ്കെടുത്തു.