വെച്ചൂച്ചിറ: പരുവ മഹാദേവ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി. മേൽശാന്തി ജയദേവൻ നമ്പൂതിരി അടുപ്പിൽ അഗ്‌നി പകർന്നു. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ദേവീ, സർപ്പ പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും നടന്നു. കാവിൽ സർപ്പ ദൈവങ്ങൾക്ക് നൂറും പാലും ചടങ്ങും ഉണ്ടായിരുന്നു.