pndlm
യു.ഡി.എഫ് തിരഞ്ഞെടുപ്പ് വാർ റൂമിന്റെ ഉദ്ഘാടനം കെ.പി.സി.സി തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗം കൺവീനർ പന്തളം സുധാകരൻ നിർവഹിക്കുന്നു

പത്തനംതിട്ട: കേരളത്തിൽ യു.ഡി.എഫിന്റെയും കേന്ദ്രത്തിൽ ഇന്ത്യാ മുന്നണിയുടെയും വിജയം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെ.പി.സി.സി തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗം കൺവീനർ പന്തളം സുധാകരൻ പറഞ്ഞു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് വാർ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വാർ റൂം സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജെയ്‌സൺ ജോസഫ്, ഡി.സി.ഡി നേതാക്കളായ എ.ഷംസുദ്ദീൻ, എ.സുരേഷ്‌കുമാർ, സാമുവൽ കിഴക്കുപുറം, കെ. ജാസിംകൂട്ടി, സജി കൊട്ടക്കാട്, വാർ റൂം ജില്ലാ കോർഡിനേറ്റർ എ.അബ്ദുൾ ഹാരിസ്, ബ്ലോക്ക് കോർഡിനേറ്റർ അഡ്വ.ഷാജിമോൻ, അജിത് മണ്ണിൽ, എസ് അഫ്‌സൽ, അബ്ദുൾ കലാം ആസാദ്, സലിം സാലി, വിത്സൺ ചിറക്കാല എന്നിവർ പ്രസംഗിച്ചു.