 
ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്‌കൂൾ വാർഷികാഘോഷം ഭീമ ജ്യൂവൽസ് ചെയർമാൻ ബിന്ദുമാധവ് ഉദ്ഘാടനം ചെയ്തു .ലില്ലി മാനേജിംഗ് ട്രസ്റ്റി ജി.വേണുകുമാർ, ലയൺസ് ഡിസ്‌ട്രിക്‌ട് 318ബി ഡിസ്‌ട്രിക്‌ട് ഗവർണർ ഡോ.ബിനോ ഐ കോശി, സെക്കൻഡ് വൈസ് ഡിസ്‌ട്രിക്‌ട് ഗവർണർ വിന്നി ഫിലിപ്പ്, ലില്ലി ട്രസ്റ്റിയും ലയൺസ് ഡിസ്‌ട്രിക്‌ട് സി എസ് ആർ സെക്രട്ടറിയുമായ ലയൺ എൻ.കെ കുര്യൻ, പി.ഡി.ജി രാജൻ ഡാനിയേൽ, ലില്ലി അക്കാഡമിക് ഡയറക്ടർ അജ സോണി, പ്രിൻസിപ്പൽ മോളി സേവിയർ എന്നിവർ സംസാരിച്ചു.. ലില്ലി ലയൺസിന്റെ പുലിയൂരിൽ നിർമ്മിക്കുന്ന പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഫണ്ടിലേക്ക് കൊച്ചി ഭീമ ജ്യൂവൽസ് സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ സംഭാവന ചെയ്‌തു.