തിരുവല്ല : എം.ജി.എം സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളകൗമുദിയുടെയും ഗ്ളോബൽ എഡ്യുക്കേഷൻ ഗൈഡൻസ് ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാറും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തി. സ്കൂൾ ഹാളിൽ നടന്ന സെമിനാർ മാനേജ്മെന്റ് കോർഡിനേറ്റർ ഫാ. സി.വി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ കോഴ്സുകളും അവയുടെ സാദ്ധ്യതകളും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി, വിദ്യാർത്ഥികളുടെ അഭിരുചി കണ്ടുപിടിക്കുന്നതിനായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തി. കരിയർ ഗൈഡൻസ് സെമിനാർ അജി ജോർജ് വാളകം (ട്രയിനർ ആൻഡ് കൗൺസിലർ മൈനോറിറ്റി ഡിപ്പാർട്ട്മെന്റ്, ഗവ.ഓഫ് കേരള) നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലാലി മാത്യു , കരിയർ ഗൈഡൻസ് കോർഡിനേറ്റർ സോഫിയ പി.ഏബ്രഹാം, കേരളകൗമുദി ലേഖകൻ സനോജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. കേരള കൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ പ്രകാശനം ഗ്ലോബൽ എഡ്യുക്കേഷൻ ഗൈഡൻസ് ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ കെ.മോഹനൻ നിർവഹിച്ചു.