28-bms
ഈസ്റ്റേൺ പ്ലാന്റേഷൻ മസ്ദൂർ സംഘം വാർഷിക സമ്മേളനം പ്ലാന്റേഷൻ ഫെഡറേഷൻ സെക്രട്ടറി റജി നായർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഈസ്റ്റേൺ പ്ലാന്റേഷൻ മസ്ദൂർ സംഘം വാർഷിക സമ്മേളനം പ്ലാന്റേഷൻ ഫെഡറേഷൻ സെക്രട്ടറി റജി.നായർ ഉദ്ഘാടനം ചെയ്തു. കെ.എൻ സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. തോട്ടം തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് സംസ്ഥാന സർക്കാർ നൽകണം എന്ന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.എൻ സതീഷ്‌കുമാർ പ്രസിഡന്റ് , പി.ജി ഹരികുമാർ ജനറൽ സെക്രട്ടറി, രഘുനാഥൻ ഖജാൻജി, വൈസ് പ്രസിഡന്റുമാരായ സുരേഷ്ബാബു (കുമ്പഴ), പുണ്ണ്യരാജ് (ഗവി), വിശ്വനാഥൻ (കല്ലേലി),കുട്ടപ്പൻ നായർ എന്നിവരെയും സെക്രട്ടറിമാരായി ഷാജി (കുമ്പഴ ), ഏബ്രഹാം (കല്ലേലി), അയ്യപ്പൻ (ളാഹ),അജയകുമാർ (കോന്നി) എന്നിവരെയും എട്ട് കമ്മിറ്റി അംഗങ്ങളെയും യോഗം നിശ്ചയിച്ചു. രഘുനാഥൻ, കുട്ടപ്പൻ നായർ എന്നിവർ സംസാരിച്ചു.