
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം വാർഷിക സമ്മേളനം ജനറൽ സെക്രട്ടറി കെ എൻ മോഹനൻ ഉദ്ഘാടനം ചെയ്തു .ഓട്ടോറിക്ഷ തൊഴിലാളികളുടെ പെൻഷൻ അയ്യായിരം രൂപയാക്കി ഉയർത്തണമെന്നും പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി യിൽ ഉൾപ്പെടുത്താൻ കേരള സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. ഭാരവാഹികളായി ഹരിനാരായണൻ കോഴഞ്ചേരി (പ്രസിഡന്റ്), രാജൻ പള്ളിക്കൽ (ജനറൽ സെക്രട്ടറി), പി എസ് അനിൽകുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ- പ്രസാദ് കുമ്പഴ ,സുരേഷ്‌കുമാർ, ശിവരാമൻ നായർ,ജോയിന്റ് സെക്രട്ടറിമാർ- അരുൺ മലയാലപ്പുഴ, അബു കോഴഞ്ചേരി