ldf

പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം ഏപ്രിൽ ഒന്നിന് തിരുവല്ല നിയോജക മണ്ഡലത്തിൽ തുടങ്ങും. രണ്ടിന് കാഞ്ഞിരപ്പള്ളി, മൂന്നിന് പൂഞ്ഞാർ, നാലിന് കോന്നി, അഞ്ചിന് ആറന്മുള, ആറിന് റാന്നി, ഏഴിന് അടൂർ, എട്ടിന് റാന്നി, ഒൻപതിന് ഗവി, 10ന് ആറന്മുള, 11ന് കോന്നി, 12 തിരുവല്ല, 13ന് അടൂർ, 14ന് പൂഞ്ഞാർ, 15ന് കാഞ്ഞിരപ്പള്ളി, 16ന് കോന്നി, 17ന് ആറന്മുള, 18ന് തിരുവല്ല, 19ന് അടൂർ, 20ന് റാന്നി, 21ന് കാഞ്ഞിരപ്പള്ളി, 22ന് പൂഞ്ഞാർ (സമാപനം) എന്നിങ്ങനെയാണ് പര്യടന പരിപടികൾ. സ്ഥാനാർത്ഥി 30ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 9.30ന് കണ്ണങ്കര അബാൻ ടവറിൽ നിന്ന് പ്രകടനമായി കളക്ട്രറ്റിൽ എത്തിയ ശേഷമായിരിക്കും പത്രിക സമർപ്പിക്കുന്നത്.