
പത്തനംതിട്ട: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമ്മാണാനുമതിക്കു വേണ്ട പ്ലാൻ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭയിലേക്ക് മാർച്ച് നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ജയകുമാർ ബിൽടെക് അദ്ധ്യക്ഷത വഹിച്ചു. ആർ ജയകുമാർ , വസന്ത ശ്രീകുമാർ, കുര്യൻ ഫിലിപ്പ്, കെ സുധീർ, കുഞ്ഞുമോൻ കെങ്കിരേത്ത്, മനോജ് കുമാർ, ബിജു സി, അശോക് സി ജി, മോഹന ചന്ദ്രൻ, എൻ പ്രശാന്ത്, ശ്രീവിദ്യ സുഭാഷ്, വിഷ്ണു പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.