28-bridge
പാലം അപകടത്തിൽ.

അടൂർ : ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട വഴിവുമൂല പാലത്തിന്റെ അടിത്തറ ഇളകിയത് അപകടഭീഷണിയാവുന്നു. പാലത്തിന്റെ ഒരു വശത്തെയും നടുവിലേയും തൂണിന്റെ അടിയിലെ കല്ലുകളാണ് ഇളകി മാറിയിരിക്കുന്നത്. പത്തനംതിട്ട - കൊല്ലം ജില്ലകളെ ബന്ധിപ്പിച്ചുള്ള പാലമാണിത്. പാലം ഏനാദിമംഗലം പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്. കുന്നിട ചെളിക്കുഴി റോഡിൽ നിന്ന് കടുവാത്തോട് ഭാഗത്തേക്ക് ഈ പാലത്തിലൂടൊണ് യാത്ര ചെയ്യുന്നത്. നൂറ് വർഷത്തിലേറെ പഴക്കമുള്ള പാലമാണിത്. കൃഷി ആവശ്യത്തിനായി സ്വകാര്യ വ്യക്തി നിർമ്മിച്ച പാലമാണിതെന്നാണ് പറയപ്പെടുന്നത്. വർഷങ്ങളായി കാര്യമായ അറ്റകുറ്റപ്പണികളൊന്നും ഈ പാലത്തിന് നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. ദിവസവും ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

...............

ചെളിക്കുഴി മാങ്ങാട് റോഡിന്റെ പണിയ്ക്ക് വേണ്ടി ഫണ്ട് ഈ ബഡ്ജറ്റിൽ പണം അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ പാലത്തിന്റെ മെയിന്റനൻസ് പണിയും പൂർത്തിയാക്കും.

ഉദയരശ്മി
(പഞ്ചായത്ത് മെമ്പർ)

..................

1. പാലത്തിന്റെ തൂണുകൾ ഇളകിയ നിലയിൽ

2. 100 വർഷം പഴക്കം