sndp
97-ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖയുടെ ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ വാർഷിക മഹോത്സവത്തിന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഭദ്രദീപം കൊളുത്തുന്നു.

ചെങ്ങന്നൂർ: നവോത്ഥാന നായകരിൽ ഒന്നാം നിരയിലുള്ള ശ്രീനാരായണ ഗുരു പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായി കാണാനാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ ടൗൺ 97ാം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ വാർഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ദർശനങ്ങൾ പുതുതലമുറയെ പഠിപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കണ്ടേതുണ്ട്. വർത്തമാനകാലത്ത് വളർന്നുവരുന്ന ജാതി ബോധത്തിനെതിരെ ഇത് അനിവാര്യമാണ്. അതിന് സമൂഹം കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശാഖാ പ്രസിസന്റ് കെ.ദേവദാസ് അദ്ധ്യക്ഷനായി. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ ഭദ്രദീപം കൊളുത്തി. ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം ഇസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, നഗരസഭ വൈസ് ചെയർമാൻ കെ.ഷിബു രാജൻ, ശാഖാ സെക്രട്ടറി സിന്ധു എസ് മുരളി, എം,ആർ വിജയൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ, കൗൺസിലർമാരായ രാജൻ കണ്ണാട്ട്, വി.എസ് സവിത, ശാഖാ കമ്മിറ്റിയംഗങ്ങളായ ടി.സുശീലൻ, ലൈലഗോപകുമാർ, ഷാജി കൃഷ്ണൻ, അമ്പിളി മഹേഷ്, തുളസി ശശിധരൻ എന്നിവർ സംസാരിച്ചു. രഞ്ജു അനന്തഭദ്രത്ത്, ശിവദാസൻ.കെ, സിന്ധു എസ് മുരളി, എം.ആർ വിജയകുമാർ, കെ.കരുണാകരൻ, അശോക് കുമാർ, പി.ആർ ഭാസ്‌കരൻ, രാഘവൻ വാസു. ലളിതാ ശ്രീധരൻ, വി.എൻ ചന്ദ്രമതി, സരസമ്മ, രാജമണി രഘു, ശിവൻ, സുമതിയമ്മ, ദേവയാനി. അമ്മിണി വാസു, രഘുനാഥൻ, കെ.ടി. ദിവാകരൻ, ഉണ്ണിയമ്മ എന്നിവരെ ആദരിച്ചു.രാവിലെ പ്രസിഡന്റ് കെ.ദേവദാസ് പതാക ഉയർത്തി. ക്ഷേത്രം തന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാശാന്തി ഹവനം നടന്നു. സന്തോഷ് കണ്ണങ്കരി പ്രഭാഷണം നടത്തി.