അടൂർ : മൂന്നാളം ഗവ.ലോവർ പ്രൈമറി സ്‌കൂളിലെ വാർഷികാഘോഷവും പഠനോത്സവവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അനിതാദേവി അദ്ധ്യക്ഷയായിരുന്നു. അനുപമ എ.ബി റിപ്പോർട്ട് അവതരിപ്പിച്ചു.ഹെഡ്മിസ്ട്രസ് ലീന.വി, എം അലാവുദ്ദീൻ, ബീഗം എ മുഫീദ, ജയശ്രീ ടി.ജി, പ്രശാന്ത് ചന്ദ്രൻപിള്ള, സിനി സുജിത്ത്, പി.രവീന്ദ്രൻ, ടി.ജി.കുര്യൻ, സുമദേവി പി.എസ്, കെ. ഓമന, ജോർജ് ജേക്കബ് പി, അഡ്വ.പ്രസന്നകുമാരൻ ഉണ്ണിത്താൻ, ജ്യോതി ബാസു,ബിന്ധ്യ ബിജു തുടങ്ങിയവർ സംസാരിച്ചു.