അടൂർ: തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ തങ്കഅങ്കിയും പ്രഭയും സമർപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്ര 28ന് രാവിലെ ഏഴിന് ഏഴംകുളം ദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. അടൂർ പാർത്ഥസാരഥി ക്ഷേത്രം,പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം,കുരമ്പാല പുത്തൻകാവ് ഭഗവതി ക്ഷേത്രം,പന്തളം മഹാദേവക്ഷേത്രം,പന്തളം പാട്ടുപുരക്കാവിൽ ദേവി ക്ഷേത്രം,കുളനട ദേവീക്ഷേത്രം,ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം,തുമ്പമൺ വടക്കുംനാഥൻ ക്ഷേത്രം,മാത്തൂർ ഭഗവതി ക്ഷേത്രം,ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം,താഴൂർ ഭഗവതി ക്ഷേത്രം,വള്ളിക്കോട് തൃക്കോവിൽ ക്ഷേത്രം,തൃപ്പാറ മഹാദേവക്ഷേത്രം,നരിയാപുരം ഇണ്ടിളയപ്പൻ ക്ഷേത്രം,കീരുകുഴി വഴി ചെറിലയം ക്ഷേത്രം,ആനക്കുഴി മലനട ക്ഷേത്രം,പറപ്പെട്ടി ശ്രീകൃഷ്ണ ക്ഷേത്രം, അയ്യപ്പക്ഷേത്രം,തിരുമംഗലത്ത് മഹാ ദേവ ക്ഷേത്രം വഴി തോലൂഴം ഒരിപ്പുറത്ത് വഞ്ചിപ്പടിയിൽ എത്തും. തുടർന്ന് ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് തങ്ക അങ്കി എത്തിക്കും. തന്ത്രി മനു എം.നമ്പൂതിരി തങ്ക അങ്കി ഏറ്റുവാങ്ങും. ഏപ്രിൽ 9,10,11,14 തീയതികളിൽ തങ്ക അങ്കി ചാർത്തിയുള്ള ദർശനം ഉണ്ടാകുമെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് രാജേഷ് പിള്ള,സെക്രട്ടറി ടി.ജയൻ ക്ഷേത്രം ഭരണസമിതിയംഗം തട്ടിയിൽ ബി.പ്രസാദ് കുമാർ എന്നിവർ പറഞ്ഞു.