അടൂർ : നഗരസഭയിൽ ഫർണിച്ചർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചക്കിടെ സി.പി.എം അംഗങ്ങൾ തമ്മിൽ തർക്കം.
നേരത്തെ നിശ്ചയിച്ച അജണ്ടയുടെ ഭാഗമായ ചർച്ചകൾക്കിടെ വിഷയങ്ങൾ വഴിമാറ്റി സി.പി.എം അംഗങ്ങൾ തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടാകുന്നു എന്ന് ആരോപിച്ച് സി.പി.ഐ വൈസ് ചെയർപേഴ്‌സൺ രാജി ചെറിയന്റെയും, മുൻചെയർമാനും സി.പി.ഐ കൗൺസിലറുമായ ഡി.സജിയുടേയും നേതൃത്വത്തിൽ കൗൺസിലിൽ നിന്ന് സി.പി.ഐ അംഗങ്ങൾ ഇറങ്ങിപ്പോയി.
നഗരസഭയിലേക്ക് ഫർണിച്ചർ വാങ്ങുന്ന വിഷയത്തിന്റെ ചർച്ച വഴി തിരിച്ചുവിട്ട് മറ്റ് വിഷയങ്ങൾ ചർച്ചയ്‌ക്കെടുത്ത് ഭരണപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് സി.പി.ഐ അംഗങ്ങൾ കൗൺസിൽ ബഹിഷ്‌കരിക്കുകയുമായിരുന്നെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ശശികുമാർ പറഞ്ഞു. കൗൺസിൽ ബഹിഷ്‌കരിക്കേണ്ടതായ ഒരു കാരണങ്ങളും ഇല്ലായിരുന്നെന്ന് നഗരസഭ ചെയർപേഴ്‌സൻ ദിവ്യ റെജി മുഹമ്മദ് പറഞ്ഞു.