mela
തിരുവല്ല താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി വനിതാ സ്വയംസഹായ സംഘാംഗങ്ങൾക്ക് വായ്‌പാ വിതരണം യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ധനലക്ഷമി ബാങ്കിന്റെ സഹായത്തോടെ യൂണിയനിൽ പ്രവർത്തിക്കുന്ന വനിതാസ്വയം സഹായ സംഘാംഗങ്ങൾക്ക് ഒരുകോടി രൂപയുടെ ലിങ്കേജ് വായ്‌പാ വിതരണം നടത്തി. യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.എം.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ, ധനലക്ഷ്മി ബാങ്ക് മാനേജർ എം.വി. അനീഷ്കുമാർ, ഭരണസമിതി അംഗങ്ങളായ ആർ.ചന്ദ്രശേഖരൻ നായർ,എസ്.എൻ, ചന്ദ്രൻപിള്ള, എൻ.എസ്.എസ് ഇൻസ്‌പെക്ടർ പ്രവീൺ ആർ,നായർ എന്നിവർ സംസാരിച്ചു.