തിരുവല്ല : ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് പ്രൊഫ.പി.ജെ. കുര്യൻ പറഞ്ഞു. യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ഡി, സി.ബി.ഐ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കോർപ്പറേറ്റ് കമ്പനികളെയെല്ലാം മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്. പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മഹത്തായ ഇന്ത്യൻ ഭരണഘടന എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ള മതേതരത്വത്തിന് എതിരാണ്. കേരളത്തിൽ അഴിമതിയും ധൂർത്തുമാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറബിൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ പഴംകുളം മധു, ജയ്സൺ ജോസഫ്, പന്തളം സുധാകരൻ,യു.ഡി.എഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ജോസഫ് എം.പുതുശ്ശേരി, അഡ്വ.പി.ജി.പ്രസന്നകുമാർ, അഡ്വ. റജി തോമസ്, അഡ്വ.സതീഷ് ചാത്തങ്കരി, കുഞ്ഞുകോശി പോൾ, പി.എം.അനീർ, വർഗീസ് ജോൺ, ഈപ്പൻ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.