വല്ലന : എസ്.എൻ.ഡി.പി യോഗം 74ാം വല്ലന ശാഖാ ഗുരുദേവക്ഷേത്രത്തിലെ 20ാമത് പുന:പ്രതിഷ്ഠാ വാർഷികവും 70ാമത് മഹോത്സവവും വല്ലന മഹാദേവക്ഷേത്രത്തിന്റെ 9ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി വർണ്ണാഭമായ ഘോഷയാത്രയും നടന്നു. ഏഴ് കരകളിൽ നിന്നുള്ള കെട്ടുരുപ്പടികൾ, ശിങ്കാരിമേളം, വിളക്കാട്ടം, കരകം, താളമേളങ്ങളോടുകൂടിയ ദേവനൃത്തങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഗുരുദേവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കാവുപടി വഴി മണപ്പള്ളി ജംഗ്ഷനിലെത്തി, തിരികെ വഞ്ചിപ്പടി, കുറിച്ചിമുട്ടംവഴി മഹാദേവക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. വല്ലന ഗ്രാമത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ദേശത്തിന്റെ കൂട്ടായ്മയുടെ പ്രതീകമാണ് ഭക്തിനിർഭരമായ ഘോഷയാത്ര.
സമാപനദിനമായ ഇന്ന് രാവിലെ 5.30ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം, 6.45ന് ഉഷഃപൂജ, 7.30ന് പന്തീരടിപൂജ, 8ന് ശിവപുരാണ പാരായണം, പഞ്ചവിംശതി നവകം, പഞ്ചഗവ്യം, ഉപദേവതമാരുടെ കലശപൂജ, കലശാഭീഷേകം, കലശവാദ്യവും സോപാനസംഗീതവും, ഉച്ചക്ക് 1ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, സോപാനസംഗീതം, കൊടിയിറക്ക്, അത്താഴപൂജ, മംഗളാരതി, നടയടയ്ക്കൽ, രാത്രി 9ന് ഗാനമേള.