
ചെങ്ങന്നൂർ: കെ.പി.എം.എസ് ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ 31ന് വണ്ടിമല ദേവസ്ഥാനം ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ (ചാത്തൻ മാസ്റ്റർ നഗർ) രാവിലെ 9 ന് നടക്കും. 10 ന് പ്രതിനിധി സമ്മേളനം. ജില്ല പ്രസിഡന്റ് എം.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം വിനോദ് ഉദ്ഘാടനം ചെയ്യും. 30ന് വൈകിട്ട് 4 മുതൽ വിവിധ സ്ഥലങ്ങളിലെ ശാഖയിൽ നിന്ന് പതാക - കൊടിമര, കപ്പിയും കയറും ജാഥകൾ ആഞ്ഞിലിമൂട് ജംഗ്ഷനിൽ നിന്നും ടൗൺ ചുറ്റി സമ്മേളന നഗറിലേക്ക് എത്തും. ഭാരവാഹികളായ എം.കെ.മുരളീധരൻ, സി.ഒ.രാജൻ, കെ.ജി.സോമൻ, പി.കെ.വിദ്യാധരൻ, കെ.കെ.ഓമനക്കുട്ടൻ, കെ.സി തമ്പി എന്നിവർ നേതൃത്വം നൽകും.