kodiyett

ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ തന്ത്രി താഴ്മൺമഠം കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി.30ന് വൈകിട്ട് 7ന് ഗോശാലകൃഷ്ണൻ നടയിൽ കൊടിയേറും. 8ന് ഗരുഡ വാഹനത്തിൽ അഞ്ചാം പുറപ്പാട്. 31ന് വൈകിട്ട് 8ന് കോടിയാട്ടുകര ധന്വന്തരി മൂർത്തി ക്ഷേത്രത്തിലേക്ക് എതിരേൽപ്പ്. ഏപ്രിൽ 2ന് വൈകിട്ട് 7.30 മുതൽ സേവ. 3ന് വൈകിട്ട് 5.30 മുതൽ കുളത്തിൽ വേല. 4ന് രാവിലെ 10.30 മുതൽ സാംസ്‌കാരിക സമ്മേളനം,
ഉച്ചക്ക് 12.30 മുതൽ തിരുവോണംസദ്യ, വൈകിട്ട് 4.30ന് ആറാട്ട് ഘോഷയാത്ര.