ചെങ്ങന്നൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ നഗരസഭ-പഞ്ചായത്തുതല തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷനുകൾ തുടങ്ങി. ആല പഞ്ചായത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ യൂത്ത് കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ അഡ്വ.ജെ.എസ് അഖിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കോ-ഓർഡിനേറ്റർ തോമസ് ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു.ജൂണി കുതിരവട്ടം,അഡ്വ.ഡി.നാഗേഷ് കുമാർ,​അഡ്വ.കെ.ആർ.സജീവൻ,അഡ്വ.തോമസ് ഫിലിപ്പ്, വി.കെ ശോഭ, പി.ഡി.വാസുദേവൻ,എം.ജി രാജപ്പൻ, അബി ആല, ശാമുവേൽകുട്ടി, സജികുമാർ, സീമ ശ്രീകുമാർ, ബീന മാത്യു,അഡ്വ. സന്തോഷ് മാണിക്യശേരി, ടി.കെ രാജീവ് എന്നിവർ പ്രസംഗിച്ചു.30ന് വൈകിട്ട് 4ന് ചെന്നിത്തല മഹാത്മാ പബ്ളിക് സ്കൂളിൽ ചാണ്ടി ഉമ്മൻ എം.എൽ.എ, മാന്നാർ വ്യാപാരഭവനിൽ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എംപുതുശേരി, വെണ്മണി കുറുങ്കാട്ടിൽ ഹാളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ, മുളക്കുഴ സിസി പ്ളാസയിൽ യൂത്ത് കേൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബിൻ വർക്കി | എന്നിവർ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യും.