റാന്നി - പരുവ ഗവ. എൽ.പി.സ്കൂളിന്റെ 67 -ാമത് വാർഷികവും , അദ്ധ്യാപക രക്ഷകർതൃ ദിനവും, സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക. മിനി.പി.ശ്രീധറിന്റെ യാത്രയപ്പു സമ്മേളനവും വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പർ പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു.വെച്ചൂച്ചിറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമാദേവപാൽ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ചെയ്തു. അദ്ധ്യാപകനും, എഴുത്തുകാരനുമായ ഡോ.ജോസ് തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥമാദ്ധ്യാപകൻ എ.അനിൽ ബോസ്,പി.കെ.ബിജോമോൻ, സുമേഷ് എന്നിവർ സംസാരിച്ചു.