1
യുഡിഎഫ് എഴുമറ്റൂർ തെള്ളിയൂർ മണ്ഡലങ്ങളുടെ കൺവൻഷൻ യുഡിഎഫ് രാഷ്ട്രീയ കാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: എഴുമറ്റൂർ മണ്ഡലം യു.ഡി.എഫ് പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ രാഷ്ട്രീയ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. എഴുമറ്റൂർ - തെള്ളിയൂർ മണ്ഡലങ്ങളുടെ സംയുക്തപാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഷാജൻ മാത്യു അദ്ധ്യക്ഷതയിൽ നടത്തി.

അഡ്വ.കെ.ജയവർമ്മ,റിങ്കു ചെറിയൻ, മലേത്തു സരളാദേവി, പി.കെ.മോഹൻരാജ്, ലാലു ജോൺ, സതീഷ്ബാബു, കാട്ടൂർ അബ്ദുൾസലാം, റെജി താഴമൺ,ലിജു,ജോർജ്.എം.വി.കോശി, അജികുമാർ, റോയ് കിഴക്കേൽ. അനിൽ പൈക്കര ,ജീ മണലൂർ, വിജു കരോട്ട്, എന്നിവർ പ്രസംഗിച്ചു.