ചെങ്ങന്നൂർ: ഹരിപ്പാട്ഇലഞ്ഞിമേൽ റോഡും മാവേലിക്കര- ചെങ്ങന്നൂർ റോഡും കൂടിച്ചേരുന്ന ബുധനൂർ കാടൻമാവ് ജംഗ്ഷനിൽ അപകടം പതിവാകുന്നു. പടിഞ്ഞാറ് എണ്ണയ്ക്കാട്ടുനിന്നു വരുന്ന വാഹനങ്ങൾ ചെങ്ങന്നൂരിലേക്കു പോകാനായി ഇടത്തേക്ക് തിരിയുമ്പോൾ ആ ഭാഗത്തെ കാനയിലേക്കു പതിക്കാനുള്ള സാദ്ധ്യത ഏറെയാണ്. കാൽ നട യാത്രക്കാരാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്.

തോടിന് ഇരുവശവും പിച്ചിംഗ് നിർമ്മിച്ച് സ്ലാബ് ഇട്ട് സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമാണ്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡിന്റെ ഇരുവശവും ഇടിഞ്ഞ് താഴ്ന്ന് കിടക്കുന്ന സ്ഥിതിയാണ്. റോഡിലേക്ക് കാടുവളർന്ന് പന്തലിച്ചിട്ടുണ്ട്. റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

വർഷങ്ങളായി ബസ് ഓടിക്കുന്നതാണ്. അപകട സാദ്ധ്യത ഏറെആയതിനാൽ ഇവിടെ വളരെ സൂക്ഷിച്ചാണ് പോകുന്നത്.

ശശിക്കുട്ടൻ

(സ്വകാര്യ ബസ് ഡ്രൈവർ)

.........................................

വാഹനങ്ങൾ സ്പീഡ് കുറച്ച് സാവധാനമാണ് പോകുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. അധികൃതർ ഇടപെട്ട് വേണ്ട നടപടി എടുക്കണം.

സുന്ദരേശൻ

( യാത്രക്കാരൻ )