അടൂർ:പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാലയുട അഭ്യമുഖ്യത്തിൽ വിജ്ഞാന വികസന സദസ് നടത്തി.ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവും റിസോഴ്സ് പേഴ്സണുമായ വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത റഷീദ് അദ്ധ്യക്ഷത വഹിച്ചു. വനിതാ വായന മത്സര വിജയികായ ഷിംന.ബി, അക്ഷര സേനാകം ,ബിജു ജനാർദ്ദനൻ, വായന വസന്തം മെന്റർ വീദിയ വി.എസ് , എന്നിവർ പ്രസംഗിച്ചു. റിട്ട. എ ഇ ഒ രാധാകൃഷ്ണൻ വിഞ്ജന ശകലങ്ങൾ അവതരിപ്പിച്ചു റസീന ആർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.