sasi

പ്രക്കാനം: വിവിധ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നവരെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. പ്രക്കാനത്ത് കോയിക്കലേത്ത് ജോയി ദാനിയേലിന്റെ വീട്ടിൽ അനിൽ ആന്റണിയുടെ വിജയത്തിനായി കുടുംബയോഗം നടത്തി. കർഷകമോർച്ച സംസ്ഥാന സെൽ കോർഡിനേറ്റർ രവീന്ദ്രവർമ്മ അംബാനിലയം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനോയ് കെ.മത്തായി അദ്ധ്യക്ഷത വഹിച്ചു. 16 കുടുംബങ്ങളിലെ അംഗങ്ങളെ അനിൽ ആന്റണി ഷാൾ അണിയിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.കെ.ശശി മുഖ്യ പ്രഭാഷണം നടത്തി. സൂരജ് ഇലന്തൂർ, റോയി മാത്യു, കെ.ആർ.ശ്രീകുമാർ, രഞ്ജിനി അകൽ, ജയാശ്രീകുമാർ, സുരേഷ് പുളിവേലിൽ, അഡ്വ: മനു എസ് രാജൻ, ശ്രീലത ശശി, ദിനേശ് മുട്ടത്തുകോണം തുടങ്ങിയവർ പ്രസംഗിച്ചു.