chittayam
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപസ്) നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യ പ്രവർത്തക ദിനാചരണത്തിന്റെ സംസഥാനതല സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് പരിശീലനം സിദ്ധിച്ച സാമൂഹ്യ പ്രവർത്തകരെ സമൂഹം കുടുതലായി പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപസ്) നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യ പ്രവർത്തക ദിനാചരണത്തിന്റെ സംസ്ഥനതല സമാപന സമ്മേളനവും സാമൂഹ്യ പ്രവർത്തക സംഗമവും ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം .
ക്യാപസ് ജില്ലാ പ്രസിഡന്റ് ഷിജു എം. സാംസൺ അദ്ധ്യക്ഷനായിരുന്നു. അബ്ദുൽ ബാരി, ഡോ. ഐപ്പ് വർഗീസ്, എം ബി ദിലീപ് കുമാർ, ഷാൻ രമേശ് ഗോപൻ, അഡ്വ.റെനി കെ ജേക്കബ്, പ്രിൻസ് ഫിലിപ്പ്, ടോജോ ജേക്കബ് ,രശ്മി രാജൻ, രമ്യ കെ തോപ്പിൽ. ഫാ.ഡോ.റെനി തോമസ്, ദിവ്യ കൃഷ്ണ,ഫാ.സ്റ്റേഫിൻ ജേക്കബ്, സുധീഷ്, വർഗീസ് ചാക്കോ. എന്നിവർ സംസാരിച്ചു. ജില്ലയിൽ ശ്രദ്ധയമായ പ്രവർത്തനം കാഴ്ചവച്ച സാമൂഹ്യ പ്രവർത്തകരെ ആദരിച്ചു.