mehqc

കുമ്പനാട്: പെസഹാദിന ആശംസകളുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി കുമ്പനാട് ധർമ്മഗിരി മന്ദിരത്തിലെത്തി. ഇന്നലെ രാവിലെ അഗതിമന്ദിരത്തിലെത്തിയ ആന്റോ ഡയറക്ടർക്കൊപ്പം പെസഹ അപ്പം മുറിച്ച് പങ്കിട്ടു. അന്തേവാസികൾക്കും അപ്പം നൽകി.
കൊവിഡ് കാലത്ത് ധർമ്മസ്ഥാപനങ്ങൾക്കുവേണ്ടി ചെയ്ത പ്രവർത്തനങ്ങൾ എംപി അനുസ്മരിച്ചു. മന്ദിരത്തിലെ മുഴുവൻ ആളുകളെയും സ്ഥാനാർത്ഥി സന്ദർശിച്ചു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജോർജ് മാമ്മൻ കൊണ്ടൂർ, ജോർജ് കുന്നപ്പുഴ, ജെറി മാത്യു സാം തുടങ്ങിയവർ ആന്റോ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു.
പെസഹായോടനുബന്ധിച്ചു വിവിധ ദേവാലയങ്ങളിൽ നടന്ന ശുശ്രൂഷകളിലും ആന്റോ ആന്റണി പങ്കെടുത്തു. പ്രദേശിക തലകൺവൻഷനുകളിലും സ്ഥാനാർത്ഥി സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്.