 
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ ടൗൺ 97ാം നമ്പർ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ വാർഷികോത്സവത്തോടനുബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ഗുരുദേവ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. നവോത്ഥാന നായകരിൽ ഒന്നാമത് നിൽക്കുന്ന ഋഷിവര്യനാണ് ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവ ക്ഷേത്രത്തിൽ പറ സമർപ്പിച്ച് കാണിക്ക അർപ്പിച്ച് പ്രാർത്ഥിച്ചു മടങ്ങി. രാവിലെ 10ന് ആശാ പ്രദീപ്, വൈകിട്ട് 4ന് ഇന്ദിരാദേവി നെടുങ്കണ്ടം എന്നിവർ പ്രഭാഷണം നടത്തി.