ചെങ്ങന്നൂർ: എൽ.ഡി.എഫ് തൊഴിലുറപ്പ് തൊഴിലാളികളുടെ കൺവെൻഷൻ പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എൻ.ആർ.ഇ.ജി യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി.ടി ഷൈലജ, ബിജു രാഘവൻ, കെ.എം ശ്രീദേവി, നിഷ ഷാജി, ജി.രാമകൃഷ്ണൻ, പി.എസ് ഗോപാലകൃഷ്ണൻ, കെ.എസ് ഗോപിനാഥൻ, കെ.ആർ രാധാഭായി എന്നിവർ സംസാരിച്ചു.