അടൂർ : പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ചാല പള്ളിക്കൽ ക്ഷേത്രം റോഡിന്റെ ഒരുഭാഗം പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. റീ ടാറിംഗ്, അറ്റകുറ്റപ്പണികളോ നടത്തിയിട്ട് വർഷങ്ങളായി. റോഡിന്റെ ഒരു വശത്ത് തോട് ഉള്ളതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ തോട്ടിലേക്ക് മറിയാനുള്ള സാദ്ധ്യത ഏറെയാണ്. ബസ് സർവീസ് ഇല്ലാത്ത റോഡിൽ കൂടുതലും സ്‌കൂട്ടറിലും , സൈക്കിളിലും പോകുന്ന സ്ത്രീകളും, സ്‌കൂൾ കുട്ടികളുമടക്കമുള്ള സാധാരണക്കാരായ യാത്രക്കാരാണ്. മിക്കയിടത്തും ടാർ ഇളകി കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രികരും രാത്രിയാത്രക്കാരുമാണ് മിക്കപ്പഴും അപകടത്തിൽപ്പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
.......................................................................
റോഡിന്റെ പകുതി ഭാഗം കഴിഞ്ഞ വർഷം ടാർ ചെയ്തു. ബാക്കിയുള്ളതിന് ജില്ലാ പഞ്ചായത്തിലെ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ടാറിംഗ് നടക്കും.
കെ. ജി. ജഗദീശൻ.
(വാർഡ് മെമ്പർ )
................................................................
അടിയന്തരമായി അറ്റകുറ്റപ്പണികൾ ചെയ്ത് റോഡ് സഞ്ചാര യോഗ്യമാക്കണം.
സജീവ്
(പൊതുപ്രവർത്തകൻ)
റോഡിന് 450 മീറ്റർ നീളം
..................
1. പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെടുന്ന റോഡ്
2. കഴിഞ്ഞ വർഷം ടാർ ചെയ്ത റോഡിന്റെ കുറച്ച് ഭാഗം ആറ് മാസത്തിനുള്ളിൽ തന്നെ പൊളിഞ്ഞു