അടൂർ : പള്ളിക്കൽ ശ്രീ കണ്ഠാള സ്വാമി ക്ഷേത്രത്തിൽ ഇന്ന് പതിവ് ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ വൈകിട്ട് 4 മുതൽ വമ്പിച്ച വാഹന ഘോഷയാത്ര. 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 6.45 ന് സോപാന സംഗീതം, 7.45 മുതൽ ശീവേലി, ശ്രീഭൂതബലി, എതിരേൽപ്പ്, രാത്രി 8.30 മുതൽ ഗാനമേള. നാളെ പതിവ് ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ 8 ന് ശ്രീഭൂതബലി, നവകം, വൈകിട്ട് 5 മുതൽ കാഴ്ചശ്രീബലി,6.30 ന് ദീപാരാധന, ദീപക്കാഴ്ച്ച, 6.45 മുതൽ തിരുമുമ്പിൽ വേല, രാത്രി 7.45 മുതൽ ശീവേലി, ശ്രീഭൂതബലി, എതിരേൽപ്പ്, സേവ, 8.30 മുതൽ ഗാനമേള.