കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബിന്റേയും കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നിർമ്മിച്ച സ്മാർട്ട് കാലാവസ്ഥാ നിലയത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബി. എസ്. കിഷോർ കുമാർ നിർവഹിച്ചു. ഐ.ക്യു.എ.സി. കോർഡിനേറ്റർ പ്രൊഫ. എം. സിമി, കമ്പ്യൂട്ടർ സയൻസ് വകുപ്പ് തലവൻ പ്രൊഫ. എം. ആർ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കോർഡിനേറ്റർ പ്രൊഫ.വി.എസ്.ജിജിത്തിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ നിലയം നിർമ്മിച്ചത്.