issac

പത്തനംതിട്ട : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11ന് വരണാധികാരിയായ ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ മുമ്പാകെയാണ് പത്രിക നൽകിയത്. മന്ത്രി വീണാജോർജ്, പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. കണ്ണങ്കര അബാൻ ടവറിന് പരിസരത്ത് നിന്ന് ആയിരക്കണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിനൊപ്പം തുറന്ന ജീപ്പിൽ വോട്ടർമാരെ അഭിവാദ്യം ചെയ്താണ് സ്ഥാനാർത്ഥി കളക്ടറേറ്റ് പടിക്കൽ വരെ എത്തിയത്. തുടർന്ന് ജില്ലയിലെ എം.എൽ.എമാർക്കൊപ്പം കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിച്ചു. പ്രകടനത്തിന് മന്ത്രി വി.എൻ.വാസവൻ, അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം, കൺവീനർ അലക്‌സ് കണ്ണമല, സി.പി.ഐ ജില്ലാസെക്രട്ടറി സി.കെ.ശശിധരൻ നായർ, അനു ചാക്കോ, എ.പത്മകുമാർ, പി.ജെ.അജയകുമാർ, അഡ്വ.ആർ.സനൽകുമാർ, പി.ബി.ഹർഷകുമാർ, റ്റി.ഡി.ബൈജു, അഡ്വ.ഓമല്ലൂർ ശങ്കരൻ, പി.ആർ.പ്രസാദ്, എസ്.നിർമ്മലാദേവി, ആർ.ഉണ്ണികൃഷ്ണപിള്ള, അഡ്വ.ആനി സ്വീറ്റി, അഡ്വ.കെ.അനന്തഗോപൻ, എം.വി.സഞ്ജു, ശരത് ചന്ദ്രൻ, സുമേഷ്, കെ.ഐ.ജോസഫ്, ബി.ഷാഹുൽ ഹമീദ്, മാത്യൂസ് ജോർജ്ജ്, ചെറിയാൻ ജോർജ്ജ് തമ്പു, രാജു നെടുവമ്പുറം, മനോജ് മാധവശ്ശേരി, വർഗീസ് മുളക്കൽ, പി.കെ.ജേക്കബ്, ചെറിയാൻ പോളചിറക്കൽ, സജു മീക്കായേൽ, ബി.ഹരിദാസ്, മാത്യൂസ് ജോർജ്, നിസാർ നൂർമഹൽ, ആർ.മായാ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.