bjp
ഫോട്ടോ: മുളക്കുഴ പഞ്ചായത്തിൽ ഗൃഹസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം ബിജെപി ചെങ്ങന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: എൻ.ഡി.എ മാവേലിക്കര ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ബൈജു കലാശാലയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗൃഹസമ്പർക്കത്തിന് മുളക്കുഴ പഞ്ചായത്തിൽ തുടക്കമായി. ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഗൃഹസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ പ്രവർത്തകർ സ്ക്വാഡുകൾ തിരിഞ്ഞ് സമ്പർക്കം നടത്തി. നരേന്ദ്ര മോദി സർക്കാറിന്റെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു സമ്പർക്കം. മണ്ഡലം സെക്രട്ടറി വിനിജ സുനിൽ, മുളക്കുഴ വടക്ക് ഏരിയ പ്രസിഡന്റ് ശരത്ത് ശ്യാം, ജനറൽ സെക്രട്ടറി ശ്രീജ പ്രദീപ്, പഞ്ചായത്തംഗം പി.ജി പ്രിജിലിയ, പ്രദീപ് കുമാർ,ശശിധരൻ നായർ, അനിൽ കുമാർ, കെ.കെ സുനിൽ, രമേശ്, എ.കെ അനീഷ്, രാധാകൃഷ്ണൻ, രേഖ, അശോകൻ, സുധാകരൻ, രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.