vote

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതുഅവധി ദിനങ്ങളായ ഇന്നും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്‌സ് ആക്ട് പ്രകാരമുള്ള അവധിയായ നാളെയും (ഏപ്രിൽ 1) പത്രിക സ്വീകരിക്കില്ല. സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക ഏപ്രിൽ നാല് വരെ സമർപ്പിക്കാം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. പത്രികകൾ ജില്ലാ വരണാധികാരിക്കാണ് നൽകേണ്ടത്. സൂക്ഷ്മ പരിശോധന ഏപ്രിൽ 5ന് നടത്തും. പിൻവലിക്കാനുള്ള തീയതി ഏപ്രിൽ എട്ട്.