കോന്നി : തേനീച്ചയുടെ കുത്തേറ്റ് മൂന്ന് ടാപ്പിംഗ് തൊഴിലാളികൾക്ക് പരിക്ക്. ചന്ദനപള്ളി എസ്റ്റേറ്റിൽ മൊട്ടപ്പാറ ഭാഗത്ത് ശനിയാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. അടൂർ തട്ട പാറയിൽ വീട്ടിൽ ഷാനവാസ്(38), ഇടത്തിട്ട സ്വദേശികളായ അനീഷ് (40), പുഷ്‌പാഗദൻ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. സ്വകാര്യ വ്യക്തി റബർ സ്ലോട്ടർ എടുത്ത സ്ഥലത്ത് ടാപ്പിംഗ് നടത്തുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. കൂടുതൽ പരിക്കേറ്റ ഷാനവാസിനെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.