s-jithesh
അതിവേഗ കാർട്ടൂണിസ്റ്റ് എസ്. ജിതേഷ് വരച്ച തന്റെ ചിത്രത്തിനു സമീപം എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി

പത്തനംതിട്ട : അതിവേഗ കാർട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ വരയരങ്ങിന്റെ മാസ്മരികത എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിയെ വിസ്മയിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജിതേഷിന്റെ വീട്ടിലെത്തിയതായിരുന്നു അനിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി, എ.കെ.ആന്റണി, എ.ബി.വാജ്‌പേയി, അനിൽ ആന്റണി എന്നിവരുടെ കാർട്ടൂൺ ചിത്രങ്ങൾ മിന്നൽ വേഗത്തിൽ ജിതേഷ് വരച്ചു. കോളേജ് പഠനകാലത്ത് എ.ബി.വി.പിയുടെ മാഗസിൻ എഡിറ്ററായിരുന്നു ജിതേഷ്. പിന്നീട് രാഷ്ട്രീയത്തിൽ നിന്നകന്ന് കലാരംഗത്ത് സജീവമാകുകയായിരുന്നു.