
പത്തനംതിട്ട: എൻ.ഡി.എ പാർലമെന്റ് മണ്ഡലം നേതൃയോഗം ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ, വൈസ് പ്രസിഡന്റ് അജിത് പുല്ലാട്, ബി.ഡി.ജെ.എസ് ജില്ല ജനറൽ സെക്രട്ടറി കൂടൽ നോബിൾ കുമാർ, വനിതാവിഭാഗം ജില്ല പ്രസിഡന്റ് ജഗദ്പ്രിയ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് എബ്രഹാം, മേഖല പ്രസിഡന്റ് രാജു തിരുവല്ല, ജില്ല പ്രസിഡന്റ് അലക്‌സ് മാത്യു വർഗീസ്, മനോജ് മുണ്ടക്കയം, ജോബിൻ മണത്തറ, രാജൻ എരുമേലി എന്നിവർ പങ്കെടുത്തു.